പ്രോഗ്രസ്സീവ് റ്റീച്ചേഴ്സ് ഫോറം.
കണ്ണൂർ : ശനിയാഴ്ച്ചകൾ പ്രവൃത്തി ദിവസമാക്കാനും വെക്കേഷൻ വെട്ടിക്കുറയ്ക്കാനുമുള്ള വിദ്യാഭ്യാസവകുപ്പിന്റെ ഏകപക്ഷീയമായ തീരുമാനം പിൻവലിക്കണമെന്ന് പ്രോഗ്രസ്സീവ്
റ്റീച്ചേഴ്സ് ഫോറം സംസ്ഥാനകമ്മറ്റി ആവശ്യ
പ്പെട്ടു.കെ.ഇ.ആറിൽ വ്യവസ്ഥ ചെയ്തത് 200 പ്രവൃത്തിദിനങ്ങളാണ്. അധ്യാപകർക്കു ശനിയാഴ്ച്ച അവധി നൽകിയതിനും വെക്കേ
ഷൻ അനുവദിക്കുന്നതിനും വ്യക്തമായ കാരണങ്ങളുണ്ട്. ആ കാരണങ്ങളൊന്നും ഇക്കാലത്തും അപ്രസക്തമായിട്ടില്ല എന്നു മാത്രമല്ല അതിന്റെപ്രസക്തിയും പ്രാധാന്യവും
ഏറിവരികയുമാണ്.
വൈജ്ഞാനിക മേഖലയിൽ സംഭവിക്കുന്ന നിരന്തരമായ മാറ്റങ്ങളെയും പുതിയപ്രവണ
തകളെയും നിരീക്ഷിക്കുന്നതിനും പഠിക്കുന്ന
തിനും ക്ലാസ്സുമുറിയിൽ സിലബസുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതിനും
തിനും അധ്യാപകർക്കുകഴിയണം.
നല്ലപഠനവും ചിന്തയും ഇക്കാര്യത്തിൽ ആവശ്യമുണ്ട്.
ബൗദ്ധിക പ്രവർത്തനം ഏറ്റെടുക്കുന്നതിനും ഫലപ്രദമായി അതു ക്ലാസ്സുമുറികളിൽ പ്രയോഗിക്കുന്നതിനും ആവശ്യമായ തയ്യാറെടുപ്പുകൾക്ക് വേണ്ടത്ര സമയവും അവർക്കു ലഭിക്കണം.ഇതിനെല്ലാം പുറമെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിനുള്ള വിശ്രമവേളകളും ഒഴിവാക്കാനാവാത്തതാണ്.
എത്ര അധ്യാപകർ ഇക്കാര്യങ്ങളെല്ലാം അനുവർത്തിക്കുന്നുണ്ട് എന്നുള്ളത് മറ്റൊരു കാര്യമാണ്.അതു ചെയ്യാത്ത ആളുകളെ
ക്കൂടി അതിനു പ്രേരിപ്പിക്കുകയും വിദ്യാഭ്യാസ
ത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള
പ്രവർത്തനങ്ങൾക്കു അധ്യാപകരെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നടപടി
കൾ ആവിഷ്ക്കരിക്കുകയുമാണ് ഒരു ജനാധിപത്യസർക്കാർ ചെയ്യേണ്ടത്. അല്ലാതെ വിദ്യാഭ്യാസം പോലുള്ള സവിശേ
ഷപഠനവും പരിഗണനയും ആവശ്യമുള്ള വിഷയങ്ങളിൽ അനാവശ്യ വിവാദങ്ങളു
ണ്ടാക്കി അധ്യാപകരെയും പൊതുജനങ്ങ
ളെയും തർക്കത്തിലേക്കു വലിച്ചിഴക്കുകയല്ല.
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാ
ക്കുന്നവർ ഈ തീരുമാനത്തെ അംഗീകരിക്കു
കയില്ല.
അക്കാദമികവും വൈജ്ഞാനികവുമായ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെയും തന്റെ ഉത്തരവാദിത്തങ്ങൾ ഫലപ്രദമായി
നിറവേറ്റാതെയും നിരവധിയായ മറ്റുപ്രവർ
ത്തനങ്ങളിലേർപ്പെടുന്ന അധ്യാപകർക്കെ
തിരെ വിമർശനം ഉയർന്നുവരേണ്ടതുണ്ട് എന്നതിൽ തർക്കമില്ല.
സോഷ്യൽ മീഡിയയിൽ അനാവശ്യ വിവാദ
ങ്ങളുണ്ടാക്കി ഒരു കാര്യത്തെ സംബന്ധിച്ചും വ്യക്തമായ ധാരണകളില്ലാതെ എന്തിനുമേ
തിനും പ്രതികരിക്കുന്ന ഉപരിപ്ലവ വായാടിക
ളുടെ അഭിപ്രായങ്ങൾ പൊതുവിദ്യാഭ്യാസ
ത്തിന്റെ നിലവാരം മെച്ചപ്പെടുത്താൻ പര്യാപ്
തമല്ല.അത്തരം വിവാദങ്ങൾകൊണ്ടു പ്രയോ
ജനവുമില്ല.
കുട്ടികളെ സംബന്ധിച്ചും ഗവണ്മെന്റിന്റെ ഏകപക്ഷീയമായ തീരുമാനം പ്രതികൂലമായി ബാധിക്കും. ശാരീരികക്ഷമതയും മാനസികാ
രോഗ്യവും കേരളത്തിലെ കുട്ടികൾക്കു കുറ
ഞ്ഞുവരികയാണ്.സ്വസ്ഥമായി പഠനപ്രവർ
ത്തനങ്ങളിലേർപ്പെടുന്നതിനുള്ള വിശ്രമ
വേളകൾ അവർക്കും ലഭിക്കണം. കായികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള വിനോദങ്ങളി
ലേർപ്പെടുന്നതിനും ചുറ്റുപാടുകളുമായി ഇടപെടുന്നതിനും അവർക്കു വേണ്ടത്ര സമയം ലഭിക്കണം. കുട്ടികളെയും അധ്യാപ
കരെയും സമ്മർദ്ദത്തിലാക്കിക്കൊണ്ട് വിദ്യാ
ഭ്യാസനിലവാരം മെച്ചപ്പെടുത്താമെന്നു വ്യാമോഹിക്കുന്നത് മൗഢ്യമാണ്.
പ്രവൃത്തിദിനങ്ങൾ ഫലപ്രദമായി അക്കാദമിക കാര്യങ്ങൾക്കു മാത്രമായി വിനിയോഗിക്കാനും അനൗപചാരിക തലത്തിലുള്ള പരിപാടികളുടെ ആധിക്യം കുറച്ചുകൊണ്ടുവന്നുകൊണ്ട് സ്കൂളുകളിലെ അക്കാദമികാന്തരീക്ഷം പുന:സ്ഥാപിക്കുക
യുമാണ് ഏറ്റവും അടിയന്തിരമായി ചെയ്യേ
ണ്ടത്.പലസ്കൂളുകളിലും ക്ലാസ്സ്റൂം പ്രവർത്ത
നങ്ങൾക്കും സിലബസിനും അപ്പുറമുള്ള അനൗപചാരിക പ്രവർത്തനങ്ങളാണ് കൂടുതലും നടക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാ
സനിലവാരത്തിൽ മാത്രമല്ല ശീലങ്ങളിലും പെരുമാറ്റങ്ങളിലും വരെ ഇത്തരം അനൗപ
ചാരിക പ്രവർത്തനങ്ങളുടെ ദു:സ്വാധീനം പ്രകടമാണെന്നും യോഗം വിലയിരുത്തി.
വി.ടി.വി മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.മുരളീധരൻ ,എം.വി.
തങ്കച്ചൻ , കെ.വി.രമണി ,പി കെ.വത്സല , കെ.രാജൻ എന്നിവർ ചർച്ചയിൽപങ്കെടുത്തു