പാനൂർ : വയോജനങ്ങളുടെ മസ്റ്ററിങ് പൂർത്തിയാക്കാനും മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാനും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം പാനൂർ ബ്ലോക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം പി.സി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ.കരുണാകരൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.പി. ചാത്തു, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.അച്യുതൻ, പി.വിമല, മുകുന്ദൻ പുലരി, വി.വേണു, പ്രഭാകരൻ പനക്കാട്, വി.പി.അനന്തൻ
പി.പി.അബൂബക്കർ, പന്ന്യന്നൂർ രാമചന്ദ്രൻ, ടി.പി. വിജയൻ എന്നിവർ സംസാരിച്ചു.