പാനൂർ: വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുന്ന പിഞ്ചു കുഞ്ഞിന് തെരുവ് നായയുടെ കടിയേറ്റു. പാനൂരി
ലെ കുനിയിൽ നസീർ മുർശിദ ദമ്പതികളുടെ മകൻ ഐസിൻ നസീർ (ഒന്നര വയസ്സ്)നാണ് കടിറ്റത്. മുഖത്ത് ഗുരുതരമായി കടിയേറ്റ കുട്ടി കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. പാനൂരിലും പരിസരങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്