ന്യൂ മാഹിഃ പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രം ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്‍റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം ജൂൺ 5 ന് രാവിലെ 8 മണിക്ക് ക്ഷേത്ര ഓഡിറ്റോറിയത്തിൽ പ്രശസ്ത വന്യജീവി ഫോട്ടോ ഗ്രാഫറും മാതൃഭൂമി ‘യാത്ര’മാസിക കോളമിസ്റ്റുമായ അസീസ് മാഹി ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡന്റ് സി വി രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. ക്ഷേത്രപ്രസിഡന്റ് ടി പി ബാലൻ വിശിഷ്ട വ്യക്തിയെ ആദരിച്ചു. ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാർ, ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി എന്നിവർ ആശംസകൾ നേർന്നു. വായനശാല സെക്രട്ടറി മജീഷ് ടി തപസ്യ സ്വാഗതവും ക്ഷേത്ര വൈസ് പ്രസിഡന്റ് രാജീവൻ കണ്ടോത്ത് നന്ദിയും പറഞ്ഞു. വൃക്ഷത്തൈ വിതരണം ചെയ്തു.
രാജേഷ് കണ്ണോത്ത്, മഞ്ഞാമ്പ്രത്ത് വിജയൻ, ഷാജേഷ് ടി പി, സഗീഷ് കെ. എം , രജീഷ് വി എന്നിവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
ഇന്ദിരാഗാന്ധി പോളിടെക്നിക് കോളജ് മാഹിയിലെ 2023 – 24 അധ്യയനവർഷത്തിലേക്കുള്ള അപേക്ഷ ക്ഷണിച്ചു
Next Post