കൂത്തുപറമ്പ് : ബിജെപി എംപി ബ്രിജ് ഭൂഷനെതിരെ ഡൽഹിയിൽ സമരം നടത്തുന്ന ഇന്ത്യയുടെ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോക് താന്ത്രിക് യുവജനതാദൾ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാനൂർ ടൗണിൽ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ലോക് താന്ത്രിക്ക് യുവജനതാദൾ മുൻ സംസ്ഥാന പ്രസിഡണ്ടും എൽ ജെ ഡി ദേശീയ കൗൺസിൽ അംഗവുമായ പി കെ പ്രവീൺ പരിപാടി ഉദ്ഘാടനം ചെയ്തു. വിപി യദുകൃഷ്ണ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് എം കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി സായന്ത്, അശ്വതി കെ, ആഷിൻ വി പി, കെ സിബിൻ,ബൈജു പി, റിജീഷ് എൻ കെ തുടങ്ങിയവർ സംസാരിച്ചു ഷൈജു പി, അഭിനേഷ് സി, ജിതീഷ് എൻ കെ, സുനിത, പ്രണവ് ആർ കെ, സുജിത്ത് തരപ്പുറത്ത് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി
Sign in
Sign in
Recover your password.
A password will be e-mailed to you.