Latest News From Kannur

നാദാപുരത്തെ മാലിന്യ ശുചിത്വ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന് ഹരിതസഭ സംഘടിപ്പിച്ചു

0

നാദാപുരം :    സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം പ്രകാരം മാലിന്യ ശുചിത്വ മേഖലയിലെ ഹ്രസ്വകാല നടപടികളും ദീർഘ കാല പരിപ്രേക്ഷ്യം തയ്യാറാക്കുന്നതിനും ഹരിത കർമ്മ സേനയെ ജനകീയ വത്കരിക്കുന്നതിനും നാദാപുരത്തെ മാലിന്യ മുക്ത പ്രദേശമാക്കുന്നതിനും വേണ്ടി 18ാം വാർഡിലെ വാണിയൂർ തോടിന്റെ പരിസരത്തു വെച്ച ഹരിത സഭ സംഘടിപ്പിച്ചു . ഹരിത സഭ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉത്‌ഘാടനം ചെയ്തു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു ..പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് പരിസ്ഥിതി സന്ദേശം നൽകി ,സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ , എം സി സുബൈർ , ജനീദ ഫിർദൗസ് ,വാർഡ് മെമ്പർ പി പി ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു ചടങ്ങിൽ വെച്ച്‌ പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങളും ജനകീയ ഓഡിറ്റ് ടീമുമായി മുഖാമുഖം നടത്തി .ഹരിതകർമ്മ സേന പ്രവർത്തനങ്ങൾ അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ,ഹരിത കർമ്മ സേനാംഗം എ കെ രേവതി എന്നിവർ ചേർന്ന് അവതരിപ്പിച്ചു .പഞ്ചായത്ത് തയ്യറാക്കി കരട് ശുചിത്വ പദ്ധതി രേഖ ചടങ്ങിൽ വെച്ച് പ്രസിണ്ടന്റ് ജനകീയ ഓഡിറ്റ് ടീം അംഗങ്ങളായ ഒ വി അശോകൻ ,എ കെ ഹരിദാസൻ ,കാസിം കുന്നുമ്മൽ ,ആർ നാരായണൻ മാസ്റ്റർ ,പി പി റീജ ,കെ അജയ് കുമാർ ,ഹാമിസ് ,സവിത ,കെ അജയ് കുമാർ സകരിയ ,രജീഷ് ,റീജ ,ഷീബ ടീച്ചർ , പ്രജിഷ ,ജീത്ത ,ടി രവീന്ദ്രൻ ,കെ കാസിം എന്നിവർക്ക് കൈമാറി . കില തീമാറ്റിക്ക് എക്സ്പേർട്ട് കെ ഫാത്തിമ സർക്കാർ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു .ചടങ്ങിൽ പങ്കെടുത്തവർ പ്രസിഡന്റ് വി വി മുഹമ്മദലിയുടെ നേതൃത്വത്തിൽ ശുചിത്വ പ്രതിജ്ഞ എടുത്തു .ഹ്രസ്വ കാല പ്രവർത്തനങ്ങൾ ഹെൽത്ത് ഇൻസ്‌പെക്ടർ കെ സതീഷ് ബാബു അവതരിപ്പിച്ചു ,ചടങ്ങിൽ ഹരിത കർമ്മസേനാംഗങ്ങളായ കെ സി നിഷ ,കെ ലീല എന്നിവരുടെ നേതൃത്വത്തിൽ ഹരിത ഗീതം ആലപിച്ചു .ജനകീയ ഓഡിറ്റ് അംഗങ്ങൾ സംശയ നിവാരണം നടത്തി .ചടങ്ങിൽ പങ്കെടുത്തവർക്ക് ചിരട്ടയിൽ കാപ്പി നൽകിയത് നവ്യാനുഭവമായി .പരിസ്ഥിതി ബോധം ജനങ്ങളിൽ എത്തിക്കാൻ പ്രശസ്ത കലാകാരൻ സുധൻ തത്തോത്ത് എന്നിവർ സ്കിറ്റ് അവതരിപ്പിച്ചു കുട്ടികളുടെ കലാപരിപാടിയും ,കുടുംബശ്രീ പ്രവർത്തകരുടെ തിരുവാതിര കളിയും ഉണ്ടായിരുന്നു പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങളുടെ നേർചിത്രമായി ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.ടി ചന്ദ്രൻ നന്ദി രേഖപ്പെടുത്തി .

Leave A Reply

Your email address will not be published.