നാദാപുരത്ത് 424 കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്ന് ഓരോ പുസ്തകംവീതം ശേഖരിച്ച് നാദാപുരത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന പുസ്തകശാല പദ്ധതി ആരംഭിക്കാൻ
കുടുംബശ്രീ പൊതുസഭ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പുസ്തക ശേഖരണം അടുത്ത ആഴ്ച ആരംഭിക്കുന്നതാണ്. സ്ത്രീകളെ സാംസ്കാരികരംഗത്ത് കൈപിടിച്ചുയർത്തി, കേവലം ത്രിഫ്റ്റ് വെച്ച് പിരിയുന്ന സംവിധാനത്തിൽ നിന്നും വൈജ്ഞാനിക തലത്തിലേക്ക് ഉയർത്തി വായനാശീലം വ്യാപിപ്പിക്കുന്നതിന് വേണ്ടിയാണ് വ്യത്യസ്തമായ പരിപാടി നാദാപുരത്ത് ആരംഭിക്കാൻ പോകുന്നത് ,മാസത്തിൽ ഒരു തവണ വാർഡ് തല കേന്ദ്രത്തിലെത്തി പുസ്തക വിതരണം ചെയ്യുകയും അയൽക്കൂട്ടങ്ങൾ ചേർന്ന് പുസ്തക നിരൂപണം നടത്തുകയും ചെയ്യുന്നതാണ്. കൂടാതെ ജൈവവൈവിധ്യ മേളയുടെ തുടർച്ചയായി പായസ മേള കല്ലാച്ചി ടൗണിൽ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. പൊതുസഭ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ എം സി സുബൈർ,ജനീദ ഫിർദൗസ്, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, വാർഡ് മെമ്പർ പി പി ബാലകൃഷ്ണൻ, കുടുംബശ്രീ ചെയർപേഴ്സൺ പി പി റീജ, മെമ്പർ സെക്രട്ടറി ടി പ്രേമാനന്ദൻ അക്കൗണ്ടന്റ് കെ സിനിഷ എന്നിവർ സംസാരിച്ചു .നാദാപുരത്ത് 6000 സ്ത്രീകൾ കുടുംബശ്രീ അംഗങ്ങളാണ്. പിന്നോക്ക വിഭാഗ കോർപ്പറേഷനിൽ നിന്നും മൂന്നു കോടി രൂപയുടെ ലോൺ ഉടൻതന്നെ അർഹതപ്പെട്ട കുടുംബശ്രീ അംഗങ്ങൾക്ക് നൽകുന്നതാണ്. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ 368 എണ്ണം ഗ്രേഡിങ്ങ് പൂർത്തീകരിച്ചിട്ടുണ്ട്. നാദാപുരം ഗ്രാമപഞ്ചായത്തിൽ 155 വയോജന അയൽക്കൂട്ടങ്ങൾ ഉണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post