പാനൂർ: കല്ലിക്കണ്ടി എൻ എ എം കോളജ് എൻ സി സി യുടെയും തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് വികസന സമിതിയുടെയും ആഭിമുഖ്യത്തിൽ 28 ചൊവ്വാഴ്ച സൗജന്യ മെഡിക്കൽ ക്യമ്പ് സംഘടിപ്പിക്കുന്നു. കല്ലി ക്കണ്ടി ടൗണിൽ നടക്കുന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻ്റ് നസീമ ചാമാളിയതിൽ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പാൾ ഡോ.ടി മജീഷ് അധ്യക്ഷത വഹിക്കും. കണ്ണൂർ ആസ്റ്റർ മിംസിലെ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും. ഡോകടർ നിർദ്ദേശിക്കുന്ന രോഗികൾക്ക് ഇ.സി ജി, ബി.പി, പൾസ് ചെക്കപ്പ് തുടങ്ങിയ സൗജന്യമായി ചെയ്ത് കൊടുക്കും. 10 മണി മുതൽ ഒരു മണി വരെയാണ് പരിപാടി.
ആസ്റ്റർ മിംസ്, സൽസാർ, അക്കാഫ്, എൻ എ എം കോളജ് അലൂമിനി അസോസിയേഷൻ യുഎഇ ചാപ്റ്റർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.