ഡയറക്ട് കമ്മീഷൻ വഴി എൻ സി സി ഓഫീസർ ആയതിന് ശേഷം നാഗ്പൂരിലെ ഇന്ത്യൻ ആർമിയുടെ ഓഫീസേർസ് ട്രെയിനിങ്ങ് അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തികരിച്ചു വന്ന ടി പി രാവിദ് മാസ്റ്ററെ അനുമോദിച്ചു. ചടങ്ങിൽ അഴിയൂർ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ സിഎം സജീവൻ അധ്യക്ഷത വഹിച്ചു. ചോമ്പാൽ എസ് എച്ച് ഒ സന്തോഷ് കുമാർ ടി.പി ഉദ്ഘാടനം നിർവ്വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് സിവി രാജൻ മാസ്റ്റർ മുഖ്യ അതിഥിയായി അത്താണിക്കൽ റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ഇ സുധാകരൻ റിഥം റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് മോഹനൻ മാസ്റ്റർ കരാട്ടേ ഇൻസ്ട്രർക്കട്ടർമാരായ മ്യതുൽ എം പി, ഷിബിൽ എം, അരുൺ രാജ് കെ.പി , നിധിൻ കെ എം , അമൃത, അമയ , ഫിഗ, അനഘ യുകെ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഇൻസ്റ്റർ കട്ടർമാരായ വിനീഷ് കെ എം സ്വാഗതവും ലിനീഷ് എം പി നന്ദി രേഖപെടുത്തി.