Latest News From Kannur

ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കർശന നടപടിയുമായി മോട്ടോർവാഹനവകുപ്പിന്റെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ‘ഓപ്പറേഷൻ റേസ്’ ഇന്ന് ആരംഭിക്കും

0

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കർശന നടപടിയുമായി മോട്ടോർവാഹനവകുപ്പിന്റെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ‘ഓപ്പറേഷൻ റേസ്’ ഇന്ന് ആരംഭിക്കും.  കുറ്റകൃത്യം ശ്രദ്ധയിൽപെട്ടാൽ കർശന നടപടി ഉണ്ടാകുമെന്നും മോട്ടോർവാഹനവകുപ്പ് വ്യക്തമാക്കി. രൂപമാറ്റം വരുത്തിയും അമിതവേഗത്തിൽ ഓടിച്ചും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസൻസും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും.

 

ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവാണ് നിർദേശം നൽകിയത്. പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കിൽ നടത്തേണ്ട മോട്ടോർ റേസ് സാധാരണ റോഡിൽ നടത്തി യുവാക്കൾ അപകടത്തിൽപ്പെട്ട് മരണമടയുന്നത് അടുത്ത കാലത്ത് വർധിച്ച് വരുന്നതിനെ തുടർന്നാണ് മന്ത്രിയുടെ നിർദ്ദേശം.

കഴിഞ്ഞ ദിവസം വിഴിഞ്ഞം മുക്കോല ബൈപാസിൽ മത്സര ഓട്ടം നടത്തിയ രണ്ട് യുവാക്കൾക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കുന്നത്. പരിശോധനാ വേളയിൽ നിർത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴയീടാക്കും.

Leave A Reply

Your email address will not be published.