മാഹി: ആയുഷ് മന്ത്രാലയം, നെഹ്റു യുവകേന്ദ്ര- മാഹി, ജൻവാണി എഫ്.എം. കമ്മ്യൂണിറ്റി റേഡിയോ
എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാഹിയിൽ അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ‘യോഗ മഹോത്സവ് – 2022’ സംഘടിപ്പിച്ചു. യോഗ ആൻറ് അക്യു കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രഡീഷണൽ ഹീലിങ്ങ് ആൻ്റ് റിസർച്ചിൽ, മാഹി എം.എൽ.എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. യോഗാചാര്യ അഡ്വ. വി.രാജു വിനെ ‘യോഗ ഗുരു’ ബഹുമതി നൽകി രമേഷ് പറമ്പത്ത് എം.എൽ.എ ആദരിച്ചു. സൗജന്യ യോഗ പരിശീലനം, യോഗാസന പ്രദർശന മത്സരം, യോഗ പോസ്റ്റർ മത്സരം എന്നിവ സംഘടിപ്പിച്ചു. നെഹ്രു യുവ കേന്ദ്ര യൂത്ത് ഓഫീസർ കെ.രമ്യ അദ്ധ്യക്ഷത വഹിച്ചു. നിർമ്മൽ മയ്യഴി, അഡ്വ.കെ.ഗോപാലൻ, അഡ്വ.വി.രാജു, കെ.പി. അശോക്, കെ.ടി. ഉദയകുമാർ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.