കോഴിക്കോട്: കോഴിക്കോട് നൊച്ചാട് വീണ്ടും ബോംബേറ്. സിപിഎം ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രൻ്റെ വീടിന് നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെയോടെയായിരുന്നു ആക്രമണം.
രണ്ടു പെട്രോൾ ബോംബുകൾ സുരേന്ദ്രന്റെ വീടീന് നേരെ എറിയുകയായിരുന്നു. സ്ഫോടനത്തിൽ ജനൽചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് സിപിഎം ആരോപിച്ചു.
ഇന്നലെ യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റ് വിപി നസീറിന്റെ വീടിന് നേരെ ബോംബെറിഞ്ഞിരുന്നു. ബോംബേറിൽ വീടിന്റെ പോർച്ചിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചിരുന്നു.