Latest News From Kannur

വായന മാസാചരണത്തിനു തുടക്കമായി!

0

മാഹി-ചാലക്കര ഉസ്മാന്‍ ഗവ.ഹൈസ്കൂളിൽ വായന മാസാചരണ പരിപാടികള്‍ നടനും മാഹി കോപ്ററ്റീവ് കോളേജ് അഡ്മിനിസ്ട്രേറ്ററുമായ എന്‍.കെ.ഷിജിന്‍ ഉദ്ഘാടനം ചെയ്തു.
ക്ലാസ്സു വായന മൂലകളിലേക്കുള്ള ബാല പ്രസിദ്ധീകരണങ്ങള്‍ കൈമാറി.
അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് സന്ദീവ് കെ.വിവിധ.അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രധാനാധ്യാപകന്‍ എം.മുസ്തഫ വായന ദിന സന്ദേശം നല്കി.
സഹ പ്രധാനാധ്യാപിക ഏ.ടി.പത്മജ ആശംസകള്‍ നേര്‍ന്നു.
ഏ.ശീതള്‍ സ്വാഗതവും മിനി തോമസ് നന്ദിയും പറഞ്ഞു.
കുട്ടി വായന,കൂട്ടവായന,വായന മത്സരം,പുസ്തക പരിചയം, ചുമര്‍ പത്രിക നിന്ന്ര്‍മ്മാണം,പുസ്തക പ്രശ്നോത്തരി തുടങ്ങിയ പരിപാടികൾ തുടര്‍ പരിപാടികളായി നടക്കും

Leave A Reply

Your email address will not be published.