കൂത്തുപറമ്പ് :
വട്ടിപ്രം ഇന്ദിരാജി ലൈബ്രറി & കൾച്ചറൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പുസ്തകചർച്ച 18 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് വട്ടിപ്രം ഇന്ദിരാഗാന്ധി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. എം. ലക്ഷ്മണൻ മാസ്റ്റർ എഴുതിയ ഇങ്ക്വിലാബിനും ചെങ്കൊടിക്കുമപ്പുറം എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ചയാണ് സംഘടിപ്പിക്കുന്നത്. ഗ്രന്ഥരചയിതാവും സദസ്യരുമായുള്ള സംവാദവും പരിപാടിയുടെ ഭാഗമാണ്.
രമണി പുതിയേടത്ത് അദ്ധ്യക്ഷയാവുന്ന ചർച്ചയിൽ ഷാജി പാണ്ട്യാല, വി.ഇ. കുഞ്ഞനന്തൻ എന്നിവർ പങ്കെടുക്കും.
ബിജു പണിക്കൻ സ്വാഗതവും പി. ശ്രീകുമാർ കൃതജ്ഞതയും പറയും.
എൻ. ലക്ഷമണൻ മാസ്റ്ററുടെ നാലാമത് പുസ്തകമാണ് ഇങ്ക്വിലാബിനും ചെങ്കൊടിക്കുമപ്പുറം. തളിപ്പറമ്പ് മക്തബ് പ്രിൻ്റേർസ് & പബ്ലിഷേഴ് സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.