Latest News From Kannur

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക

0

പാനൂർ :

കേന്ദ്ര സർക്കാർ തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിച്ച തൊഴിൽ കോഡുകൾ പിൻവലിക്കുക, തൊഴിലാളി ദ്രോഹ- കർഷക വിരുദ്ധ നയങ്ങൾ തിരുത്തുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു ഫെബ്രവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് സിഐടിയു പാനൂർ ഏരിയ കൺവെൻഷൻ തൊഴിലാളികളോടഭ്യർത്ഥിച്ചു. പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്ക്കൂൾ ഹാളിൽ സിഐടിയു ജില്ലാ സെക്രട്ടറി ടി പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ കെ സുധീർകുമാർ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി ടി ജെയ്സൺ സംഘടന റിപ്പോർട്ടും, ഇ വിജയൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വി കെ രാകേഷ്, ടി പി അനീഷ്, പി പ്രേമി, ടി ടി കെ പുഷ്പ, എൻ അനൂപ്, പി രഗിനേഷ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ കെ പ്രേമൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ഇ വിജയൻ (പ്രസിഡൻ്റ്), വി കെ രാഗേഷ്, പി പ്രസന്ന,കെ കെ പ്രേമൻ,പി രഗിനേഷ്(വൈസ് പ്രസിഡൻ്റ്).കെ കെ സുധീർകുമാർ (സെക്രട്ടറി). എൻ അനൂപ്, ടി ടി കെ പുഷ്പ, കെ സുജിത്ത്, ടി പി അനീഷ് (ജോയിൻ്റ് സെക്രട്ടറി).

Leave A Reply

Your email address will not be published.