ശബരിമല മകരവിളക്ക് ദിനത്തില്‍ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തി ഹൈക്കോടതി. മകരവിളക്ക് ദിനത്തില്‍ പ്രവേശനം 35,000 പേർക്ക് മാത്രമായി നിജപ്പെടുത്തിയാണ് കോടതിയുത്തരവിട്ടത്. വെർച്ച്‌വല്‍ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനം അനുവദിക്കുക. ജനുവരി 13 ന് വെർച്വല്‍ ക്യൂ വഴി 35,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും മാത്രം പ്രവേശനം നല്‍കും.
മകരവിളക്ക് സമയം 6 മുതല്‍ 7 വരെ, അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്ക് പ്രവേശനം. സന്നിധാനത്ത് ഒരു സ്ഥാപനത്തില്‍ നിന്നുള്ള രണ്ട് പേർക്ക് മാത്രം പ്രവേശനം. മകരവിളയ്ക്ക് സമയം കേബിളുകള്‍ ട്രൈപോടുകള്‍ എന്നിവ ഉപയോഗിക്കുന്നതിനും നിയന്ത്രണം ചീഫ് കോർഡിനേറ്റർക്ക് ഹൈകോടതി നിർദേശം നല്‍കി.
മകരവിളക്ക് ദിനത്തില്‍ രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലില്‍ നിന്നും ആരെയും പമ്ബയിലേക്ക് കടത്തിവിടില്ല. 11 മണി കഴിഞ്ഞാല്‍ പമ്ബയില്‍ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
അതേസമയം ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം പ്രമാണിച്ച് പരമ്ബരാഗത കാനനപാത വഴിയുള്ള യാത്രയ്ക്ക് നിയന്ത്രണം. അയ്യപ്പഭക്തരുടെ യാത്ര എരുമേലി വഴി ജനുവരി 13 ന് വൈകുന്നേരം 6 മണിവരെയായിരിക്കും. അയ്യപ്പഭക്തരെ അഴുതക്കടവ് വഴി ജനുവരി 14 ന് രാവിലെ 8 മണിവരെയും മുക്കുഴി വഴി രാവിലെ 10 മണിവരെയും മാത്രമേ കടത്തിവിടുകയുള്ളു എന്ന് കേരള വനം വകുപ്പ് അധികൃതർ അറിയിച്ചു.