മയ്യഴിയുടെ ജനകീയ വക്കീൽ അഡ്വ. ടി. അശോക് കുമാറിന്റെയും മോട്ടോർ വാഹന തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി എ.കെ. സിദ്ദിഖിന്റെയും നിയമപരമായ ഇടപെടലിന്റെ ഫലമായി, ന്യൂമാഹി ടൗണിൽ ജനങ്ങൾക്ക് സുരക്ഷിതമായ യാത്രയ്ക്ക് വഴിയൊരുങ്ങി.
ജനങ്ങൾക്ക് പലവിധത്തിൽ ഭീഷണിയായിരുന്ന ന്യൂമാഹി പൊലീസ് ഔട്ട്‌പോസ്റ്റിന് സമീപത്തെ അപകടാവസ്ഥയിലായ മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് എ.കെ. സിദ്ദിഖ് അഡ്വ. ടി. അശോക് കുമാർ മുഖേന തലശ്ശേരി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. കോടതിയുടെ ഇടപെടലിനെ തുടർന്ന് വർഷങ്ങളായി ഹൈവേയിലേക്കും മാഹി പാലത്തിനടുത്തും അപകടമായി വളർന്നിരുന്ന മരം മുറിക്കൽ നടപടികൾ കഴിഞ്ഞ ഞായറാഴ്ച ആരംഭിക്കുകയും, ഇന്ന് പൂർത്തിയാക്കുകയും ചെയ്തു.
മുൻപ് പലതവണ മുറിഞ്ഞു വീണ മരച്ചില്ലകൾ ഇടിച്ച് മാഹി പാലത്തിൽ അപകടങ്ങൾ ഉണ്ടായിരുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. മരം മുറിച്ചുമാറ്റിയതോടെ പാലത്തിനടുത്തുള്ള ടെമ്പോ സ്റ്റാൻഡും വാഹന പാർക്കിങ്ങും യഥാസ്ഥാനത്ത് നിലനിർത്താനും, സഞ്ചാരികൾക്ക് തടസ്സമില്ലാതെ നടന്ന് പോകാനും സാധിക്കുന്ന സാഹചര്യം നിലവിൽ വന്നിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.