Latest News From Kannur

പെരിങ്ങാടി മങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രം ഉത്സവം ജനുവരി 15 മുതൽ 21 വരെ

0

 

ന്യൂ മാഹി: പെരിങ്ങാടി ശ്രീ മങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിന്റെ വാർഷിക ഉത്സവാഘോഷങ്ങൾ 2026 ജനുവരി 15 മുതൽ 21 വരെ ഭക്തിസാന്ദ്രമായി നടക്കുമെന്ന് പത്രസമ്മേളനത്തിൽ അറിയിച്ചു. പതിവ് പൂജകൾക്കു പുറമെ എല്ലാ ദിവസവും രാവിലെ ലളിതാസഹസ്രനാമ പാരായണവും ഉണ്ടായിരിക്കും.
ഉത്സവത്തിന്റെ ഭാഗമായി ജനുവരി 15-ന് വ്യാഴാഴ്ച വൈകിട്ട് 7.45ന് അദ്ധ്യാത്മിക–സാംസ്കാരിക സദസ്സ് നടക്കും. ബ്രഹ്മശ്രീ കെ. ജയരാമൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിക്കും. ചലച്ചിത്ര നടൻ സുശീൽ കുമാർ തിരുവങ്ങാട്, ഫ്ലവേഴ്സ് ടോപ് സിംഗർ പ്രശസ്തയായ ശിവാനി ബി. സഞ്ജീവ് എന്നിവർ അതിഥികളാകും. ഭക്തിഗാനരചയിതാവ് ശ്രീനിവാസ് ചാത്തോത്തെയും ദേശീയ ഭാരത് സേവക് സമാജ് അവാർഡ് ജേതാവ് ഷീജ ശിവദാസിനെയും ചടങ്ങിൽ ആദരിക്കും.
ജനുവരി 16-ന് രാത്രി 8 മണിക്ക് കലാഭവൻ ജ്യോതിയുടെ തെയ്യരയ്യം (നാടൻപാട്ടുകൾ), 17-ന് നാട്യഗൃഹം ചാലക്കര അവതരിപ്പിക്കുന്ന സംഗീത നൃത്താർച്ചന, 18-ന് കണ്ണൂർ സംഘകലയുടെ മൾട്ടിവിഷ്വൽ വിൽകലാമേള എന്നിവ നടക്കും. 19-ന് വൈകിട്ട് 5 മണിക്ക് കലവറ നിറക്കൽ ഘോഷയാത്രയും രാത്രി 8 മണിക്ക് അമൃതസംഗീതം, നൃത്തസംഗീത രാവും അരങ്ങേറും.
ജനുവരി 20-ന് രാവിലെ 11 മണിക്ക് പൂർവ്വികമായ ചടങ്ങുകളോടെ ഉത്സവാരംഭം നടക്കും. ഉച്ചയ്ക്ക് 1 മണിക്ക് പ്രസാദ ഊട്ട്, വൈകിട്ട് 5 മണിക്ക് ഓണിയത്ത് നിന്നുള്ള തിരുവായുധ എഴുന്നള്ളത്ത്, രാത്രി 9 മണിക്ക് ചേലോട്ട് എടോളി തറവാട്ടിൽ നിന്നുള്ള തിരുവാഭരണം എഴുന്നള്ളത്ത് എന്നിവ ഉണ്ടാകും. തുടർന്ന് രാത്രി 10 മണിക്ക് ഇളനീരാട്ടം–പൂമൂടൽ, രാത്രി 11 മണിക്ക് കലശം വരവ്, ഗുരുതി, ഗുളികൻ തിറ എന്നിവ നടക്കും.
ജനുവരി 21-ന് തിറ മഹോത്സവവും ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനവും ഉണ്ടായിരിക്കും.
പത്രസമ്മേളനത്തിൽ ക്ഷേത്രസമിതി പ്രസിഡന്റ് ഒ.വി. സുഭാഷ്, സെക്രട്ടറി ഷാജി കൊള്ളുമ്മൽ, സി.വി. രാജൻ പെരിങ്ങാടി, പവിത്രൻ കൂലോത്ത് എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.