പാനൂർ:
മുൻ മന്ത്രി പി.ആർ കുറുപ്പിൻ്റെ ഇരുപത്തിയഞ്ചാം ചരമവാർഷികാചരണത്തിന്റെ ഭാഗമായുള്ള സംസ്ഥാന തല പ്രൈസ് മണി ഓപ്പൺ ചെസ് ടൂർണമെന്റ് പാനൂർ പി.ആർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്നു.
മുൻ ദേശീയ ചെസ് താരവും മലബാർ കാൻസർ സെൻ്റർ ഡയരക്ടറുമായ ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ മത്സരം ഉദ്ഘാടനം ചെയ്തു. കെ.പി.മോഹനൻ എം എൽ എ സമ്മാന വിതരണം നിർവഹിച്ചു.
പി.കെ. പ്രവീൺ അധ്യക്ഷനായി. വി. പി. സഞ്ജീവൻ , ജില്ലാ ചെസ് അസോസിയേഷൻ സിക്രട്ടറി സുഗുണേഷ് ബാബു , വൈസ് പ്രസിഡണ്ട് കെ സനിൽ,
റിട്ട. ഡിവൈ.എസ്.പി.വി. എൻ. വിശ്വനാഥ് , പി. ദിനേശൻ ,രവീന്ദ്രൻ കുന്നോത്ത് എന്നിവർ സംസാരിച്ചു