Latest News From Kannur

നിഖിൽ രവീന്ദ്രനെ ആദരിച്ചു

0

മാഹി: രക്തദാന രംഗത്തെ വേറിട്ട വ്യക്തിത്വം സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ പ്രവർത്തക സമിതി അംഗം
നിഖിൽ രവീന്ദ്രനെ സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ ആദരിച്ചു. സബർമതി ഇന്നോവേഷൻ ആൻ്റ് റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ പ്രേമൻ കല്ലാട്ട് പൊന്നാട അണിയിച്ചു. മുൻ ചെയർമാൻ പി സി ദിവാനന്ദൻ പ്രശസ്തി ഫലകം നൽകി. മുഹമ്മദ് മുബാഷ്, ജയിംസ് സി ജോസഫ്, കെ സുജിത്ത്, അജയൻ പൂഴിയിൽ സുമി കെ പി, ജിജേഷ് കുമാർ ചാമേരി എന്നിവർ സംസാരിച്ചു. ശ്രീജേഷ് പള്ളൂർ, ശ്രീകാന്ത് ഒ പി എന്നിവർ നേതൃത്വം നൽകി
തൻ്റെ സുഹൃത്തിൻ്റെ മുത്തശ്ശി പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നപ്പോഴാണ് നിഖിൽ ആദ്യമായി രക്തം നൽകിയത്. പിന്നീട് രക്തം നൽകൽ നിഖിലിൻ്റെ ജീവിതത്തിൻ്റെ ഭാഗമായി മാറി. തലശ്ശേരിയിലെയും പരിസരപ്രദേശങ്ങളിലെയും ബ്ലഡ് ബാങ്കുകൾ ആശുപത്രികൾ എന്നിവിടങ്ങളിലെ നിരവധി രോഗികൾക്ക് രക്‌തം ആവശ്യമായി വരുമ്പോൾ അവർ ആശ്രയിക്കുന്നത് നിഖിലിനെയാണ് തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിൽ നിന്നും തൻ്റെ അര മണിക്കൂർ മാറ്റി വെച്ചാണ് നിഖിൽ രക്തദാതാവായത്. ഇത്തരത്തിൽ ഇതുവരെ അറുപത്തിയൊന്ന് തവണയാണ് നിഖിൽ രക്തദാനം നടത്തിയത്.
രക്തദാതാക്കളുടെ സംഘടനയായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ തലശ്ശേരി താലൂക്ക് സിക്രട്ടറിയും മാഹി മേഖല യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയുമാണ് നിഖിൽ. എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേ മാന്തേർ മഹെ (ഗവൺമെൻ്റ് ഫ്രഞ്ച് ഹൈസ്കൂൾ, മാഹി ) യിലെ അദ്ധ്യാപിക അമൃത പുരുഷോത്തമൻ ഭാര്യയും ഹേയ്സൽ ഏക മകളുമാണ്

Leave A Reply

Your email address will not be published.