നാദാപുരം ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ സെന്റർ നമ്പർ 194 അംഗനവാടിയെ മാതൃക അംഗനവാടിയാകുന്നതിന് വേണ്ടി 3 സെന്റ് സ്ഥലം പനയുള്ള പറമ്പത്ത് നാണു സൗജന്യമായി പഞ്ചായത്തിന് നൽകി .സ്ഥലത്തിന്റെ രേഖ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഏറ്റുവാങ്ങി ,വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് , പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,വാർഡ് മെമ്പർ വി പി കുഞ്ഞിരാമൻ ,അംഗൻ വാടി ടീച്ചർ മാരായ യു ശ്രീലേഖ ,പി ശ്രീജ എന്നിവർ സന്നിഹിതരായിരുന്നു .ജില്ലാ ,ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ മാതൃകാ അംഗനവാടിയായി തീരുമാനിച്ച അംഗൻവാടിക്ക് സ്ഥലം ലഭിച്ചതോടെ ഈ വർഷം പദ്ധതിയിൽ ഉൾപ്പെടുത്തി അംഗൻവാടി യാഥാർത്ഥ്യമാകുന്നതാണ് .നിലവിൽ നാദാപുരത്ത് ആകെയുള്ള 37 അംഗൻവാടികളിൽ 25 എണ്ണത്തിന് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ട് , ഈ വർഷം നാല് അംഗൻവാടികളുടെ കെട്ടിടം നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു ,കൂടാതെ രണ്ട് അംഗൻവാടകൾക്ക് കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി സ്ഥലം പഞ്ചായത്തിന് സൗജന്യമായി ലഭിച്ചു കഴിഞ്ഞിട്ടുണ്ട് ,ഇനി ആറ് അംഗനവാടി കെട്ടിടങ്ങൾക്ക് കൂടി സ്ഥലം കണ്ടെത്തിയാൽ നാദാപുരം ഗ്രാമപഞ്ചായത്ത് പൂർണമായും എല്ലാ അംഗൻവാടികൾ