Latest News From Kannur

നാദാപുരം ഗ്രാമപഞ്ചായത്തിൽ വായനാദിനത്തോടനുബന്ധിച്ച് ഉപന്യാസ മത്സരം സംഘടിപ്പിച്ചു:-

0

പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാ ദിനത്തിനോടനുബന്ധിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭ്യമുഖ്യത്തിൽ പൊതുജനങ്ങൾക്കായി വായന വസന്തം എന്ന വിഷയത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു, പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് അഖിലാ മര്യാട്ട് ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് , സ്ഥിരം സമിതി അധ്യക്ഷൻമാരായ സി കെ നാസർ ,എംസി സുബൈർ ,വാർഡ് മെമ്പർ പി പി ബാലകൃഷ്ണൻ ,അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ ,ലൈബ്രേറിയൻ എം ടി പ്രജിത്ത് എന്നിവർ സംസാരിച്ചു..

ഉപന്യാസരചന മത്സര വിജയികൾ…
ഒന്നാം സ്ഥാനം
ടി.ബാബു കക്കംവെള്ളി
രണ്ടാം സ്ഥാനം ഹാഷിഫ കുമ്മങ്കോട്, ഫാഷിദ ചേലക്കാട്,
മൂന്നാം സ്ഥാനം
സിൻഷ ബാബു
നാദാപുരം, ഫാത്തിമ റീം നാദാപുരം,വിജയികൾക്കുള്ള സമ്മാനം അടുത്ത ദിവസം നൽകുന്നതാണ്

Leave A Reply

Your email address will not be published.