Latest News From Kannur

വോട്ടിന് ആധാർ: ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ

0

വോട്ടർപട്ടികയിലെ പേര് ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നത് ഉൾപ്പെടെ വ്യവസ്ഥകളടങ്ങിയ തിരഞ്ഞെടുപ്പു ചട്ട ഭേദഗതി കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. ഭേദഗതിബിൽ കഴിഞ്ഞ ഡിസംബറിലാണു ലോക്സഭ പാസാക്കിയത്.

വെള്ളിയാഴ്ച രാത്രിയാണു വിജ്ഞാപനം ചെയ്തത്. ഓഗസ്റ്റ് 1 മുതൽ ഭേദഗതി പ്രാബല്യത്തിലാകും. ഇതുപ്രകാരം വോട്ടർപട്ടികയിൽ നിലവിൽ പേരുള്ളവർ ആധാർ വിവരങ്ങൾ 2023 ഏപ്രിൽ ഒന്നിനു മുൻപ് ചേർക്കണം. ഇതിനായി ‘6ബി’ ഫോം ലഭ്യമാക്കിയിട്ടുണ്ട്.

നിയമഭേദഗതി അനുസരിച്ച് ഇനി മുതൽ ജനുവരി 1, ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 എന്നീ 4 തീയതികളിലൊന്നിൽ 18 വയസ്സു തികയുന്നവർക്ക് അപ്പോൾ തന്നെ വോട്ടർ പട്ടികയിൽ പേരു ചേർക്കാം.

നിലവിൽ ജനുവരി 1 വച്ചു മാത്രമാണു പ്രായപരിധി കണക്കാക്കിയിരുന്നത്. സർവീസ് വോട്ടുമായി ബന്ധപ്പെട്ട നിയമത്തിലെ ജെൻഡർ വേർതിരിവ് ഒഴിവാക്കിയും ചട്ടം ഭേദഗതി ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.