നാദാപുരത്ത് നവീകരിച്ച കല്ലാച്ചി മത്സ്യമാർക്കറ്റ് 19 /6 2022 ന് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും ,തൊഴിലാളികളുടെ യോഗം ചേർന്നു
ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കല്ലാച്ചി മത്സ്യമാർക്കറ്റ് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഉദ്ഘാടനം ചെയ്യുന്നതാണ് .ഇത് സംബന്ധിച്ച് മാർക്കറ്റിലെ തൊഴിലാളികളുടെ യോഗം പഞ്ചായത്തിൽ ചേർന്നു .നിലവിലുള്ള മത്സ്യമാർക്കറ്റിലെ പഴയ ദ്രവ മാലിന്യ സംവിധാനം പൂർണ്ണമായും നീക്കം ചെയ്തു പുതിയ ടാങ്ക് സ്ഥാപിച്ചാണ് മാർക്കറ്റ് ഉദ്ഘാടനം ചെയ്യുന്നത് .മാർക്കറ്റിൽ നിലവിലുണ്ടായിരുന്ന ഖരമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുകയും ,ഓവുചാലിൽ ഉള്ള മാലിന്യങ്ങൾ നീക്കം ചെയ്യുകയും പുതുതായി മലിനജല സംസ്കരണത്തിന് ഡ്രെയിനേജ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ,കൂടാതെ അജൈവ മാലിന്യ സംസ്കരണത്തിന് ബോട്ടിൽ ബൂത്ത് നവീകരണത്തിന്റെ ഭാഗമായി മാർക്കറ്റിൽ സ്ഥാപിച്ചിട്ടുണ്ട് .ശുചിത്വം ഉറപ്പുവരുത്തുന്നതിനായി തൊഴിലാളികൾക്ക് പഞ്ചായത്ത് പെരുമാറ്റച്ചട്ടവും ഏർപ്പെടുത്തി ,മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന സമയത്ത് തന്നെ ഹരിത വലയം ദൃശ്യമാകുന്നതിന് വേണ്ടി പുതിയ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട് .നിലവിലുള്ള ഡ്രൈനേജ് സംവിധാനത്തോടൊപ്പം അനുബന്ധ ഡ്രെയിനേജ് സംവിധാനം ഏർപ്പെടുത്തുന്നതിന് ഈ വർഷം രണ്ടര ലക്ഷം രൂപയുടെ പ്രവർത്തിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട് .പഞ്ചായത്ത് ഓഫീസിൽ ചേർന്ന തൊഴിലാളികളുടെ യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു ,വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് ,സ്ഥിരം സമിതി അധ്യക്ഷൻമാരായ സി കെ നാസർ ,എം സി സുബൈർ ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,വാർഡ് മെമ്പർ നിഷ മനോജ് ,ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു ,എം പി കൃഷ്ണൻ ,ഹാരിസ് കൂടുവാൻ ,സി വി അഷ്‌റഫ് ,ബാബു കിഴക്കയിൽ ,വിവിധ തൊഴിലാളി പ്രതിനിധികൾ ,മാർക്കറ്റിലെ കച്ചവടസ്ഥാപനങ്ങൾ നടത്തുന്നവർ യോഗത്തിൽ പങ്കെടുത്തു ,ഞായറാഴ്ച വൈകുന്നേരം നാലുമണിക്കാണ് നവീകരിച്ച മത്സ്യമാർക്കറ്റ് പഞ്ചായത്ത് പ്രസിഡണ്ട് പൊതു ജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതാണ് .മത്സ്യമാർക്കറ്റ് ശുചിത്വ പൂർണമായി ഭാവിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി മുഴുവൻ തൊഴിലാളികളും പഞ്ചായത്ത് നിർദ്ദേശ പ്രകാരം ഓരോ ദിവസവും അവരവരുടെ മാലിന്യം സ്വയം സംസ്കരിക്കുകയും മാർക്കറ്റ് ശുചീകരിക്കുകയും ചെയ്യുന്നതാണ് ,ശുചീകരിക്കുന്നത്തിന് ആവശ്യമായിട്ടുള്ള വെള്ളം ലഭിക്കുന്നതിന് നിലവിലുള്ള കിണറിൽ പുതിയ മോട്ടോർ സ്ഥാപിക്കുന്നതിനുവേണ്ടി പഞ്ചായത്ത് ധനസഹായം നൽകുവാനും തീരുമാനിച്ചു ,നവീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം 19 മുതൽ മാർക്കറ്റ് പൂർണമായി അടച്ചിട്ടിരിക്കുകയായിരുന്നു ,നവീകരണ പ്രവർത്തനത്തിൽ തൊഴിലാളികളുടെ വലിയ സഹകരണം പഞ്ചായത്തിന് ലഭിച്ചെന്ന് യോഗം വിലയിരുത്തി