മാഹി: മയ്യഴിയിലെ സമുന്നതനായ മതപണ്ഡിതനായ ടിഎസ് ഇബ്രാഹിംകുട്ടി മൗലവിയെ സംസ്ഥാനഹജ്ജ് കമ്മിറ്റി മെമ്പ റായി പുതുച്ചേരി സർക്കാർ നോമിനേറ്റ് ചെയ്തു. തലശ്ശേരി സംയുക്ത ജമായത്ത് ഖാസി സ്ഥാനമടക്കം നിരവധി മഹല്ലുകളുടെ ഖാസിയാണ് അദ്ദേഹം.
സമസ്ത ജം ഇഅത്തുൽ ഉലമ കേന്ദ്രമുശാവറ അംഗം, സമസ്ത ജം ഇഅത്തുൽ ഉലമ കണ്ണൂർ ജില്ലവൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ
കേരളത്തിലെ സമുന്നതാരായ പണ്ഡിത മഹത്തുക്കളുടെ ആത്മീയ ഗുരുവും മുസ്ലിം ചരിത്രത്തിന്‍റെനവോത്ഥാന ഇടങ്ങളിലെ നിസ്തുല്യ വ്യക്തിത്വവുമായ ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ്മുസ്ലിയാരുടെ മകളുടെ മകനും പണ്ഡിതനും വാഗ്മിയും സമസ്തയുടെ വിശിഷ്യ, കണ്ണൂര്‍ ജില്ലയു ടെനവേത്ഥാന പ്രവര്‍ത്തനങ്ങളുടെ അമരക്കാരനുമാണ് ടിഎസ് ഇബ്റാഹീം കുട്ടി മുസ്ലിയാർ.
കണ്ണൂര്‍ ജില്ലയിലെ ചൊക്ലി ഈസ്റ്റ് പള്ളൂരി ല്‍ 1938 ജൂണ്‍ 10നാണ് അദ്ദേഹം ജനിച്ച ത്. മുഹമ്മദ് സഈദ് മുസ്ലിയാര്‍ (കാസർഗോഡാണ്) പിതാവ്. മാതാവ് ഖുതുബി
മുഹമ്മദ് മുസ്ലിയാരുടെ രണ്ടാമത്തെ മകള്‍ കുഞ്ഞിപ്പാത്തു.
ഖുതുബിയില്‍ നിന്ന് കിതാബോതിയി ട്ടുണ്ട്. പെരിങ്ങത്തുര്‍, പയ്യോളി, ചെറുകുന്ന്,
ചാലിയം, പാപ്പിനിശ്ശേരി, മെഗ്രാല്‍ പുത്തൂര്‍(കാസറഗോഡ്) എന്നിവിടങ്ങളില്‍ ദര്‍സ് പഠനം നടത്തിയിട്ടുണ്ട്. കൂടാതെ, ഉപരിപഠനം പട്ടിക്കാട് ജാമിഅയിലുമായിരുന്നു.
പട്ടിക്കാട് ജാമിഅയില്‍ പഠിക്കുമ്പോഴാണ് സംഘടനാ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. പാണക്കാട് സയ്യിദ് ഉമറലി തങ്ങള്‍ ക്ക് ശേഷം നൂറുല്‍ ഉലമയുടെ മൂന്നാമത്തെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 40 വര്‍ഷത്തോളം സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലി മീന്‍ മെമ്പറായിട്ടുണ്ട്. കണ്ണൂര്‍ ജില്ല സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തുടക്കത്തില്‍ അതിന്‍റെ പ്രധാനപ്രവര്‍ത്തകനും കണ്ണൂര്‍, കാസറഗോഡ്
ജില്ല സംയുക്ത സുന്നിയുവജന സംഘത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ല സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജോ. സെക്രട്ടറി, സമസ്തയുടെ കേന്ദ്ര മുശാഅറ അംഗം. മഹല്ലി കമ്മിറ്റി പ്രസിഡന്‍റ്, പല സ്ഥാപനങ്ങളുടെയും രക്ഷാധികാരി മുതലായവയാണ്
ഇപ്പോള്‍ വഹിക്കുന്ന സ്ഥാനങ്ങള്‍
മുഹമ്മദ് സഈദ്, മുഹമ്മദ് സ്വാദിഖ്, മുഹമ്മദ് സാലിം, എന്നിങ്ങനെ മൂന്ന് ആണ്‍മക്കളും സഫിയ, സാജിദ എന്നീ രണ്ട്
പെണ്‍ മക്കളുമാണുളളത്.