Latest News From Kannur

35 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി; 200 സര്‍വീസുകളെ ബാധിച്ചു; ‘അഗ്നിപഥി’ല്‍ വലഞ്ഞ് റെയില്‍വേ

0

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്ക് എതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ഇതുവരെ 35 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ. പതിമൂന്നു ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തും മുമ്പ് യാത്ര അവസാനിപ്പിച്ചതായും റെയില്‍വേ അറിയിച്ചു. ഇരുന്നൂറു തീവണ്ടികളെയാണ് ഇതുവരെ പ്രതിഷേധം ബാധിച്ചത്.

 

ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയെ ആണ് പ്രതിഷേധം കൂടുതല്‍ ബാധിച്ചത്. നോര്‍ത്ത് ഫ്രോണ്ടിയര്‍ റെയില്‍വേയും നിരവധി സര്‍വീസുകള്‍ റദ്ദാക്കി.

പ്രതിഷധങ്ങളെത്തുടര്‍ന്ന് എത്ര നഷ്ടമുണ്ടായിട്ടുണ്ടെന്ന് കണക്കാക്കിയിട്ടില്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് റെയില്‍വേ അറിയിച്ചു.

Leave A Reply

Your email address will not be published.