Latest News From Kannur

അഗ്നിപഥ്: വിജ്ഞാപനം രണ്ടുദിവസത്തിനുള്ളില്‍; പരിശീലനം ഡിസംബറില്‍; കരസേന മേധാവി

0

ന്യൂഡല്‍ഹി: അഗ്നിപഥ് നിയമനം ഉടനെന്ന് കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ. അടുത്ത രണ്ടുദിവസത്തിനുള്ളില്‍ വിജ്ഞാപനം പുറത്തിറങ്ങും. ഡിസംബറില്‍ പരിശീലനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

‘റിക്രൂട്ട്‌മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പദ്ധതിക്കെതിരെ കാര്യങ്ങള്‍ അറിയാതെയാണ് യുവാക്കളുടെ പ്രതിഷേധം. യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാല്‍ പദ്ധതിയില്‍ വിശ്വാസമുണ്ടാകുമെന്നും’- ജനറല്‍ മനോജ് പാണ്ഡെ കൂട്ടിച്ചേര്‍ത്തു

കോവിഡ് 19നെ തുടര്‍ന്ന് രണ്ടുവര്‍ഷത്തിലേറെയായി ആര്‍മി റിക്രൂട്ട്‌മെന്റ് നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. 2019-2020ന് ശേഷം കരസേനയില്‍ റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല.

അതേസമയം അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുകയാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും കര, നാവിക, വ്യോമസേന മേധാവികളും ചേര്‍ന്ന് ചൊവ്വാഴ്ചയാണ് പദ്ധതി പ്രഖ്യാപിച്ചത്. ബിഹാര്‍, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ യുവാക്കളുടെ പ്രക്ഷോഭം ശക്തമാണ്. സ്ഥിരനിയമനത്തിനുള്ള അവസരവും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങളും നഷ്ടമാകുന്നത് ചൂണ്ടിക്കാട്ടിയാണ് യുവാക്കളുടെ പ്രതിഷേധം. പ്രതിപക്ഷ കക്ഷികളും പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.

Leave A Reply

Your email address will not be published.