മാഹി: ആയുഷ് മന്ത്രാലയം, മാഹി നെഹ്റു യുവകേന്ദ്ര, കമ്മ്യൂണിറ്റി എജുക്കേഷണൽ മീഡിയ സെൻ്റർ ഫോർ ഏഷ്യ, ജൻ വാണി എഫ്.എം.കമ്മ്യൂണിറ്റി റേഡിയോ, യോഗ ആൻ്റ് അക്യു കെയർ ഇൻസ്റ്റിററ്റ്യൂട്ട് ഫോർ ട്രഡിഷണൽ ഹീലിങ്ങ് ആൻ്റ് റിസർച്ച് മാഹി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘യോഗ മഹോത്സവ് – 2022’ സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിൻ്റെ ഭാഗമായി ജൂൺ 21 ന് കാലത്ത് 9.30 ന് മാഹി യോഗ ആൻറ് അക്യു കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രഡീഷണൽ ഹീലിങ്ങ് ആൻ്റ് റിസർച്ചിൽ വിവിധ പരിപാടികൾ അരങ്ങേറും. യോഗ ഗുരു അഡ്വ.വി.രാജുവിനെ ആദരിക്കും. തുടർന്ന് സൗജന്യ യോഗ ബോധവൽക്കരണ പരിശീലനം, യോഗാസന പ്രദർശന മത്സരം, എന്നിവയുണ്ടാകും.ഇതോടനുബന്ധിച്ച് അഖില കേരള യോഗ പോസ്റ്റർ രചനാ മത്സരവുമുണ്ടാകും. ജൂൺ 25നകം Janvanifm@gmail.com എന്ന ഇമെയിലിൽ ലഭിച്ചിരിക്കണം. വിശദ വിവരങ്ങൾക്ക് 9744916167 എന്ന നമ്പറിൽ ബന്ധപ്പെടണം.
വാർത്താ സമ്മേളനത്തിൽ എൻ.വൈ.കെ.ജില്ലാ യൂത്ത് ഓഫീസർ കെ.രമ്യ, നിർമ്മൽ മയ്യഴി, കെ.ടി.ഉദയകുമാർ, വിനീത് കുമാർ പയ്യന്നുർ എന്നിവർ സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.