മാഹി: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും മാഹിയിലെ കോൺഗ്രസ്സ് നേതാവുമായിരുന്ന ഈസ്റ്റ് പള്ളൂരിലെ ഒതയോത്ത് കുഞ്ഞികൃഷ്ണൻ മാസ്റ്ററുുടെ രണ്ടാം ചരമവാർഷിദിനത്തിൽ അനുസ്മരണവും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. പ്രിയദർശിനി ട്രസ്റ്റ് ചെയർമാൻ സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു.ഐ.എൻ.ടി.യു.സിദേശിയ നിർവ്വാഹക സമിതി അംഗം കെ.ഹരീന്ദ്രൻ, വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് പത്മനാഭൻ പത്മാലയം, കെ.വി.ഹരീന്ദ്രൻ, പി.കെ.ശ്രീധരൻ, ശിവൻ തിരുവങ്ങാടൻ, കെ.പി.ഉദയകുമാർ സംസാരിച്ചു. പ്രമോദ്.കെ.വി, കെ.സുജിത്ത്, എം.ഗിരിഷ്, സന്ദീവ്,പി.കെ.രാജേന്ദ്രൻ, പി.പ്രദീപൻ നേതൃത്വം നൽകി.