മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓംബുഡ്‌സ്മാൻ കെ എം രാമകൃഷ്ണൻ എടക്കാട് ബ്ലോക്ക് പഞ്ചായത്തിൽ സിറ്റിങ് നടത്തി. ചെമ്പിലോട്, കടമ്പൂർ എന്നീ പഞ്ചായത്തുകളിൽ നിന്ന് മണ്ണ് ജല സംരക്ഷണ പ്രവൃത്തികളുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്. പെരളശ്ശേരി ഗ്രാമ പഞ്ചായത്തിൽ ഫീൽഡ്തല പരിശോധനയും നടത്തി. ഫീൽഡ് പരിശോധനയിൽ തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള സൗകര്യങ്ങൾ ജോലി സ്ഥലത്ത് ഉറപ്പാക്കാൻ നിർദേശം നൽകി. എല്ലാ തൊഴിലുറപ്പ് സ്ഥലങ്ങളിലും ഇൻഫർമേഷൻ ബോഡുകൾ സ്ഥാപിക്കാനും ഓംബുഡ്‌സ്മാൻ നിർദേശം നൽകി.