Latest News From Kannur

മുഖ്യമന്ത്രിക്കും കുടുംബാം​ഗങ്ങൾക്കുമെതിരെ ഫേയ്സ്ബുക്കിൽ കമന്റിട്ട വനം വകുപ്പ് വാച്ചർക്ക് സസ്പെൻഷൻ

0

ഇടുക്കി; മുഖ്യമന്ത്രിക്കും കുടുംബാം​ഗങ്ങൾക്കുമെതിരെ ഫേയ്സ്ബുക്കിൽ കമന്റിട്ട വനം വകുപ്പ്  വാച്ചർക്ക് സസ്പെൻഷൻ. പെരിയാർ കടുവ സങ്കേതം വള്ളിക്കടവ് റെഞ്ചിലെ കളറടിച്ചാൻ സെക്ഷനിലെ വാച്ചറായ ആർ സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്.

 

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയതിന് അധ്യാപകനെ സസ്പെൻഡ് ചെയ്തെന്ന ഫേയ്സ്ബുക്ക് പോസ്റ്റിന് താഴെയാണ് മുഖ്യമന്ത്രിയേയും കുടുംബത്തേയും കുറിച്ച് സുരേഷ് കമന്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. പെരിയാർ കടുവ സങ്കേതം ഈസ്റ്റ് ഡപ്യൂട്ടി ഡയറക്ടർ സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്.

Leave A Reply

Your email address will not be published.