Latest News From Kannur

പെരിങ്ങാടി മങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ ഗുരുദക്ഷിണ ചടങ്ങ് നടന്നു

0

ക്ഷേത്രം ട്രസ്റ്റിയും ആത്മീയ ആചര്യനുമായ സി എ നായരുടെ നവതി, ക്ഷേത്ര രക്ഷധികാരിയും പരിസ്ഥിതി പ്രവർത്തകനും ദേശിയ ആദ്ധ്യാപക അവാർഡ് ജേതാവും ഗുരു സ്ഥാനിയനുമായ സി വി രാജൻ പെരിങ്ങാടിയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ക്ഷേത്ര സമിതി പ്രസിഡണ്ട് ഒ വി സുഭഷിന്റെ ആദ്യക്ഷതയിൽ മാഹി എം ൽ എ രമേശ്‌ പറമ്പത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ആരോഗ്യ സെമിനാറിൽ ഡോ. വി രാജശേഖരൻ ആനുകാലിക ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ബോധവൽകരണ ക്ലാസ്സ്‌ എടുത്തു. ക്ഷേത്ര സിക്രട്ടറി ഷാജി കൊള്ളുമ്മൽ, പഞ്ചായത്ത് മെമ്പർ കെ പി രഞ്ജനി, പവിത്രൻ കൂലോത്ത്, സുധീർ കേളോത്ത്, ഹരീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കലാസാംസ്‌കാരിക ആരോഗ്യ പരിസ്ഥിതി രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. വി ആർഷ്യ, ടി പി ബാലൻ, സി കെ രാജലക്ഷ്മി തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു തുടർന്ന് നോപുരധ്വനി നാട്യ കലാലയം വിദ്യാർത്ഥികളുടെ
നൃത്തപരിപാടികളും പെരുന്താറ്റിൽ ഗോപാലന്റെ ഹാസ്യ കലാപ്രകടനങ്ങളും സംഗീതഅർച്ചനയും നടന്നു.

Leave A Reply

Your email address will not be published.