തിരുവനന്തപുരം: കെഎസ്ആർടിസിയിൽ എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പ് ശമ്പളം നൽകണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) നേതാക്കൾ ഇന്നു മുതൽ റിലേ നിരാഹാര സമരത്തിലേക്ക്. രാപകൽ സത്യാഗ്രഹത്തിന്റെ രണ്ടാംഘട്ടമായാണ് നിരാഹാര സമരം. ടിഡിഎഫ് ജനറൽ സെക്രട്ടറിമാരായ ആർ ശശിധരനും ടി സോണിയുമാണ് നിരാഹാര സമരം തുടങ്ങുന്നത്.
അതേസമയം കെഎസ്ആർടിസി ഇതുവരെ പരാജയപ്പെട്ടിട്ടില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞു. ഇപ്പോഴുള്ള സാമ്പത്തിക പ്രയാസത്തിന് കാരണക്കാർ കേന്ദ്രമാണ്. 40-50 രൂപ ഉണ്ടായിരുന്ന ഡീസലിന് നൂറ് രൂപ കടത്തി. അതിനാലാണ് ശമ്പളം കൊടുക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയതെന്ന് മന്ത്രി കുറ്റപ്പെടുത്തി.