മയ്യഴി: പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പ്രീ എക്സാമിനേഷൻ കോച്ചിങ് സെന്ററിന്റെ മുപ്പതാം വാർഷികം മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ മയ്യഴി എം എൽ എ ശ്രീ. രമേശ് പറമ്പത്ത് ഉത്ഘാടനം ചെയ്തു.
മയ്യഴിയിലുള്ള ഉദ്യോഗാർത്ഥികൾ ഐ.എ.എസ് പോലുള്ള പരീക്ഷകൾ ലക്ഷ്യമിട്ട് പരിശീലനം നേടണമെന്ന് വാർഷികം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം ഉദ്യോഗാർത്ഥികളോടായി പറഞ്ഞു.
മയ്യഴി റീജിയണൽ അഡ്മിനിസ്റ്റേറ്റർ ശ്രീ. ശിവരാജ് മീണ അധ്യക്ഷനായിരുന്നു. മാഹി ചീഫ് എഡ്യുക്കേഷണൽ ഓഫീസർ ശ്രീ. പി.ഉത്തമ രാജ്, നവോദയ സ്കൂൾ പ്രിൻസിപ്പൽ ഡോ. രത്നാകരൻ കെ.ഒ. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട്. ശ്രീ.എം.ശ്രീജിത്ത് എന്നിവർ ആശംസകൾ നേർന്നു. കോഴ്സ് ഡയരക്ടർ ഡോ.കെ. ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ വകുപ്പുകളിൽ ജോലി നേടിയവരെ ആദരിച്ചു.
കോ ഓഡിനേറ്റർ ശ്രീമതി. എം.എം. തനൂജ സ്വാഗതവും, സിക്രട്ടറി. ഡോ. കെ. കെ ശിവദാസൻ നന്ദിയും പറഞ്ഞു.
ഉത്ഘാടനത്തിന് ശേഷം ശ്രീ. ബെക്കർ കൊയിലാണ്ടി മോട്ടിവേഷണൻ ക്ലാസ്സ് നയിച്ചു.