Latest News From Kannur

നീറ്റ് പി ജി: ഒഴിവുള്ള സീറ്റുകളിലേക്ക് പ്രത്യേക കൗണ്‍സിലിംഗ് ഇല്ല, ഹര്‍ജി തള്ളി

0

ന്യൂഡല്‍ഹി: ഒഴിവുള്ള നീറ്റ് പി ജി സീറ്റുകള്‍ നികത്താന്‍ പ്രത്യേക കൗണ്‍സലിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ എം ആര്‍ ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്.

 

ഒന്നര വര്‍ഷത്തിന് ശേഷം കൗണ്‍സിലിംഗ് വീണ്ടും ആരംഭിച്ചാല്‍ കോഴ്‌സിന്റെ ഗുണമേന്മ നഷ്ടപ്പെടുമെന്നും, ആരോഗ്യ മേഖലയില്‍ വിട്ട് വീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. അത് പൊതുജനാരോഗ്യ രംഗത്തെ ദോഷകരമായി ബാധിക്കുമെന്നും കോടതി വിലയിരുത്തി.

നീറ്റ് 2021-ലെ അഖിലേന്ത്യാ ക്വാട്ട പ്രകാരം ഒഴിവുള്ള 1456 ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ നികത്തുന്നതിന് പ്രത്യേക കൗൺസിലിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മെഡിക്കൽ വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയെ കേന്ദ്രസർക്കാർ എതിർത്തിരുന്നു

Leave A Reply

Your email address will not be published.