Latest News From Kannur

നാദാപുരം ഗ്രാമപഞ്ചായത്തിന്റെ വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉത്ഘാടനം ചെയ്യുന്നു

0

2022 /23 വർഷത്തിൽ നാദാപുരം ഗ്രാമപഞ്ചായത്തിൽ വിവിധ സ്രോതസ്സുകളിൽ നിന്ന് എട്ടു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ച് വികസന സെമിനാർ സംഘടിപ്പിച്ചു.അതിദരിദ്യം ഇല്ലാതാക്കുന്നതിനും തൊഴിലില്യായ്മ പരിഹരിക്കുന്നതിനും മുൻഗണന നൽകിയാണ് പതിനാലാം പഞ്ചവത്സര പദ്ധതി നടപ്പാക്കുവാൻ ഉദ്ദേശിക്കുന്നത് .
അതിദാരിദ്രം പൂർണമായി ഇല്ലാതാക്കല്‍, അർഹരായവർക്ക് വാതിൽപടി സേവനം, നാദാപുരം ബസ്സ്റ്റാൻഡ് നവീകരണം, ഷോപ്പിംഗ്‌ മാൾ നിർമ്മാണം, നാദാപുരം-കല്ലാച്ചി മത്സ്യ മാർക്കറ്റുകളുടെ നവീകരണം,പഞ്ചായത്തിന്റെ വിവിധ ആസ്തികളുടെ ഡിജിറ്റലൈസേഷൻ ,
സമഗ്ര ആരോഗ്യ പദ്ധതി, അജൈവ മാലിന്യ സംസ്കരണം തുടങ്ങിയ പദ്ധതികളും നാദാപുരം ഗ്രാമപഞ്ചായത്തിനെ കാർബൺ ന്യൂട്രൽ ആകുന്നതിനും, സമഗ്രമായ വികസന ഇടപെടലുകളിലൂടെ ജനങ്ങളുടെ ജീവിത ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, സദ്ഭരണം ,ഉത്തരവാദിത്ത ടൂറിസം, ഗ്രാമീണ റോഡുകളുടെയും തോടുകളുടെയും സംരക്ഷണം ഉൾപ്പെടെയുള്ള പദ്ധതികളാണ് വികസന സെമിനാറിൽ ചർച്ച ചെയ്തത്.

വികസന സെമിനാറില്‍ വയോജനങ്ങൾ ,കുട്ടികൾ,സ്ത്രീകൾ, ഭിന്നശേഷിക്കാർ ,പട്ടികജാതി വിഭാഗക്കാർ എന്നിവർക്കായുള്ള പ്രത്യേക പദ്ധതികളും ചർച്ച ചെയ്തു.

വികസന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.
പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ആമുഖവും മുൻഗണനകളും സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് സംസാരിച്ചു.
വികസന സ്റ്റാൻഡിങ് ചെയർമാൻ സി കെ നാസർ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷൻമാരായ എം സി സുബൈർ, ജനിത ഫിർദൗസ് വാർഡ് മെമ്പർ പി പി ബാലകൃഷ്ണൻ ,സി ഡി എസ് ചെയർപേഴ്സൺ പി പി റീജ, അസിസ്റ്റന്റ്‌ സെക്രട്ടറി ടി പ്രേമാനന്ദൻ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി പി സലാം എന്നിവർ സംസാരിച്ചു.
2022-23 വാർഷിക പദ്ധതി രേഖ വികസന സെമിനാറിൽ വെച്ച്‌ പ്രകാശനം ചെയ്തു

Leave A Reply

Your email address will not be published.