നാദാപുരത്ത് ലോക പരിസ്ഥിതി ദിനത്തിൽ പ്രതിജ്ഞ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ചൊല്ലി കൊടുക്കുന്നു
നാദാപുരത്ത് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മൂന്നാം വാർഡിൽ വിഷ്ണുമംഗലം പുഴയോരത്ത് പച്ചത്തുരുത്തിനു തുടക്കമായി .പത്ത് സെന്റ് സ്ഥലത്ത് മുള തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പച്ചതുരുത്ത് ഉദ്ഘാടനം ചെയ്തു .പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യുന്നതിനായി തൊഴിലുറപ്പ് തൊഴിലാളികൾ ഉൽപ്പാദിപ്പിച്ച് വിവിധ വാർഡുകളിലേക്ക് വിതരണം ചെയ്യുന്ന തൈകളുടെ വിതരണോൽഘാടനം
പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി മൂന്നാം വാർഡ് മെമ്പർ മസ്ബൂബ അസീദിനു നൽകി
നിർവഹിച്ചു .തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും വാർഡ് വികസന സമിതി അംഗങ്ങളും ചേർന്ന് സ്മൃതിവനം പദ്ധതി പ്രകാരം ചെടികൾ നട്ടു വളർത്തുന്നതിനു തുടക്കമായി.വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് സ്വാഗതം പറഞ്ഞു വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ ,ടി വി കെ ഇബ്രാഹിം,മൊയ്തു കോടികണ്ടി,സി ടി വേണു ,പി മധു പ്രസാദ് കെ പി മൊയ്തു ,കെ കെ കുഞ്ഞമ്മദ് കുട്ടി സി വി ഇബ്രാഹിം,പി തങ്കമണി,പി പി ഷൈനി അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദ് തൊഴിലുറപ്പ് ഡി ഇ ഒ ഷംനാദ് എന്നിവർ സംസാരിച്ചു തുടർന്ന് പരിസ്ഥിതി പ്രതിജ്ഞ പഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി ചൊല്ലി കൊടുത്തു