Latest News From Kannur

നാദാപുരത്ത് വയോജന ഗ്രാമ സഭ പഞ്ചായത്ത് പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉത്ഘാടനം ചെയ്യുന്നു

0

നാദാപുരം ഗ്രാമ പഞ്ചായത്തിലെ 13 ശതമാനം വരുന്ന വയോജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ താലൂക്ക് ആശുപത്രിയിൽ ജെറിയാട്രിക്ക് ചികിത്സ സംവിധാനം ഏർപ്പെടുത്തണമെന്ന് നാദാപുരം ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന വയോജന ഗ്രാമസഭ ആവശ്യപ്പെട്ടു. വയോജനങ്ങൾക്ക് യോഗ പരിശീലനം, ഫിസിയോതെറാപ്പി സംവിധാനം, ജീവൻ രക്ഷ മരുന്ന് വിതരണം, പൂരക പോഷകാഹാരം ,80 വയസ്സ് കഴിഞ്ഞവർക്ക് ആരോഗ്യ പരിപാടി ,വയോജന ഉല്ലാസ പാർക്കുകൾ ,തലമുറ സംഗമം എന്നി ആവശ്യങ്ങൾ വയോജന ഗ്രാമസഭയിൽ നിന്നും ഉയർന്നുവന്നു. വയോജന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് പതിനാലാം പഞ്ചവത്സര പദ്ധതിയിലെ വയോജന ക്ഷേമ പദ്ധതികളെക്കുറിച്ച് സംസാരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ വാർഡ് മെമ്പർ പി പി ബാലകൃഷ്ണൻ , വയോജന ഗ്രാമ സഭ അംഗങ്ങളായ പി കെ ദാമു മാസ്റ്റർ, കെ കെ പീതാംബരൻ മാസ്റ്റർ, ആർ നാരായണൻ മാസ്റ്റർ, കരിമ്പിൽ ദിവാകരൻ, കരയത്ത് ഹമീദ് ഹാജി, ഇല്ലിക്കൽ കുഞ്ഞി സൂപ്പി തുടങ്ങിയവർ സംസാരിച്ചു

Leave A Reply

Your email address will not be published.