Latest News From Kannur

മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണനിരക്ക് 10 ശതമാനം കടന്നു

0

തിരുവനന്തപുരം: മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരണനിരക്ക് 10 ശതമാനം കടന്നു. 1544 പേര്‍ക്ക് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. ടി.പി.ആര്‍. 11.39 ശതമാനം.

തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം ആയിരത്തിനുമുകളില്‍ എത്തുന്നത്. നാലുമരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദമാണ് പടരുന്നതെന്നാണ് വിലയിരുത്തല്‍.

അതിവേഗം പടരുമെങ്കിലും വാക്സിന്‍ സ്വീകരിച്ചവരില്‍ രോഗം ഗുരുതരമാകുന്നില്ലെന്നതാണ് ആശ്വാസം.

Leave A Reply

Your email address will not be published.