പത്തനംതിട്ട: കോന്നിയിൽ ഭാര്യയുടെ അമ്മയുടെ അമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിൽ. 60 വയസ്സുകാരനാണ് അറസ്റ്റിലായത്. 85 വയസ്സുള്ള വയോധിക മകളോടാണു പീഡനവിവരം ആദ്യം പറഞ്ഞത്.
ഉപദ്രവം സഹിക്കവയ്യാതെ, ദേഹാസ്വാസ്ഥ്യമുണ്ടായപ്പോള്‍ അങ്കണവാടി ഹെല്‍പറെ അറിയിച്ചു. തുടർന്ന് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
വനിതാ പൊലീസ് സ്ഥലത്തെത്തി വയോധികയുടെ മൊഴിയെടുത്ത് കേസ് റജിസ്റ്റർ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. പ്രതിക്ക് മറ്റൊരു ഭാര്യയും മക്കളുമുണ്ടെന്നു പൊലീസ് പറഞ്ഞു.