Latest News From Kannur

കൊല്ലത്ത് അങ്കണവാടിയിലും ഭക്ഷ്യവിഷബാധ; നാലു കുട്ടികള്‍ ചികിത്സയില്‍

0

കൊല്ലം: കൊല്ലം കൊട്ടാരക്കരയില്‍ അങ്കണവാടിയിലും കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട നാലു കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.

 

അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് ആരോപണം. അങ്കണവാടിയില്‍ നിന്നും പുഴുവരിച്ച അരി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി.

കായംകുളത്തെ യുപി സ്‌കൂളിലും കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ട്. ഇന്നലെ വിഴിഞ്ഞത്തും 35 സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.

Leave A Reply

Your email address will not be published.