Latest News From Kannur

സ്‌കൂളില്‍ പോയ 12 കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 16 കാരന്‍ അറസ്റ്റില്‍

0

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 16 കാരന്‍ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. കുട്ടിയുടെ സുഹൃത്തായ 16 കാരനും ഇയാളുടെ അമ്മയുടെ സുഹൃത്തുമാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ നേരത്തെ പീഡിപ്പിച്ച അടുത്ത ബന്ധുവും അറസ്റ്റിലായിട്ടുണ്ട്.

 

വ്യാഴാഴ്ചയാണ് പിഡനം നടന്നത്. സ്‌കൂളില്‍ പോകുകയായിരുന്ന കുട്ടിയെ കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. 16കാരനും ഇയാളുടെ അമ്മയുടെ സുഹൃത്തായ സന്തോഷും (36) ആണ് പിടിയിലായത്. സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ വാനില്‍ കയറ്റിക്കൊണ്ടുപോയത്.

തുടര്‍ന്ന് വാനില്‍ കയറ്റി സന്തോഷിന്റെ ചുള്ളിയൂരിലെ ആളില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. 16 കാരന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്‌തെന്നാണ് സന്തോഷിനെതിരായ കേസ്. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ തൊട്ടടുത്ത ജംഗ്ഷനില്‍ ഇറക്കിവിട്ടശേഷം ഇവര്‍ കടന്നുകളയുകയായിരുന്നു.

പെണ്‍കുട്ടി സ്‌കൂളിലെത്തിയിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടില്‍ അറിയിച്ചു. വിവരം പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരപീഡനം വെളിപ്പെട്ടത്. വനിതാ പൊലീസ് വിശദമായ മൊഴിയെടുത്തപ്പോള്‍ മുമ്പു നേരിട്ട പീഡനവും കുട്ടി വെളിപ്പെടുത്തി. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അടുത്ത ബന്ധുവായ 50 വയസുകാരനില്‍ നിന്ന് രണ്ടു തവണ പീഡനമുണ്ടായെന്ന് പെണ്‍കുട്ടി പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 16കാരനെ ജുവനൈല്‍ ഹോമിലാക്കി. മറ്റ് രണ്ട് പേരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി തുടര്‍നടപടികളും സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.