തൊടുപുഴ: ഇടുക്കി പൂപ്പാറ കൂട്ടബലാത്സംഗക്കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ചൈല്‍ഡ് ലൈനിന് കൗണ്‍സലിംഗിനിടെ പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളാണ് പിടിയിലായത്.
മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാര്‍ യാദവ്, ഖേം സിംഗ് എന്നിവരാണ് അറസ്റ്റിലായത്. രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളില്‍ വെച്ചാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതോടെ പൂപ്പാറ കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
പൂപ്പാറയില്‍ ഇതരസംസ്ഥാനക്കാരിയായ 15 വയസ്സുള്ള പെണ്‍കുട്ടിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി അതിക്രമത്തിനിരയായത്. സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതികളെയും കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു.