Latest News From Kannur

എല്‍ഡിഎഫ് എന്തു പണിയും ചെയ്യും. അതൊക്കെ നാട്ടുകാര്‍ക്ക് അറിയാം; ജോ ജോസഫിന്റെ അശ്ലീല വീഡിയോ നാടകം: സുരേഷ് ഗോപി

0

കൊച്ചി: തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പേരിൽ വന്ന അശ്ലീല വീഡിയോ എല്‍ഡിഎഫിന്റെ നാടകമെന്ന് സുരേഷ് ഗോപി എംപി. എല്‍ഡിഎഫ് എന്തു പണിയും ചെയ്യും. അതൊക്കെ നാട്ടുകാര്‍ക്ക് അറിയാവുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു. തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

 

പി സി ജോര്‍ജിന്റെ അറസ്റ്റ് ഒക്കെ കോടതി നോക്കിക്കോളും. മറ്റ് അറസ്റ്റുകളെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് അറിയണ്ടേ. ആഭ്യന്തരമന്ത്രിയോട് പോയി ചോദിക്കൂ. ഇതെല്ലാം മുഖ്യമന്ത്രിയോട് പോയി ചോദിച്ചാല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു.

പി സി ജോര്‍ജിന്റെ വിഷയമെല്ലാം വിശദമായി ചര്‍ച്ച ചെയ്യേണ്ടത് കോടതിയിലാണ്. കോടതി അത് നോക്കിക്കോളും. പൊലീസ് കോടതിയെ വഹിക്കാതിരുന്നാല്‍ മതിയെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

അതിനിടെ, ജോ ജോസഫിന്റെ പേരിൽ വന്ന വ്യാജ അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ കേളകം സ്വദേശി അബ്ദുള്‍ റഹ്മാന്‍, കളമശ്ശേരി സ്വദേശി ഷിബു എന്നിവരാണ് പിടിയിലായത്.

Leave A Reply

Your email address will not be published.