Latest News From Kannur

തൃക്കാക്കര വോട്ടര്‍ പട്ടികയില്‍ ക്രമക്കേട്; യുഡിഎഫിന്റെ വോട്ടുകള്‍ ചേര്‍ത്തില്ലെന്ന് വി ഡി സതീശന്‍

0

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുതിയതായി അപേക്ഷ നല്‍കിയ ഒട്ടേറെ ആളുകളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തില്ല.  ക്രമക്കേടിന് പേരുകേട്ട ഉദ്യോഗസ്ഥനെ വച്ചത് തന്നെ കൃത്രിമം കാണിക്കാനാണ്. ക്രമക്കേടിന് കാട്ടിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുെമന്നും വി ഡി സതീശന്‍ പറഞ്ഞു.

 

ആറായിരത്തിനും ഏഴായിരത്തിനും ഇടയില്‍ വോട്ടു ചേര്‍ത്തിരുന്നു. എന്നാല്‍ ഇതിൽ ബഹുഭൂരിപക്ഷവും പട്ടികയിൽ ചേർത്തിട്ടില്ല. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍ക്കും നല്‍കിയിരുന്നു. 161-ാം ബൂത്തില്‍ അവിടുത്തെ ദേശാഭിമാനി ഏജന്റായ സിപിഎം നേതാവ് രക്ഷകര്‍ത്താവായി അഞ്ച് വ്യാജ വോട്ടുകളാണ് ചേര്‍ത്തതെന്ന് വി ഡി സതീശന്‍ ആരോപിച്ചു.

അതില്‍ പലരുടേയും വോട്ടുകള്‍ യഥാര്‍ത്ഥ പേരുകളില്‍ കിടക്കുന്നുണ്ട്. അവര്‍ അറിയാതെ അവരുടെ പടം വെച്ച് വ്യാജ വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ട്. ഇങ്ങനെ ചേര്‍ത്ത വോട്ടുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് യുഡിഎഫ് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

മണ്ഡലത്തിലെ 164 ബൂത്തുകളിലേയും മരിച്ചുപോയ ആളുകളുടെ പേരുകള്‍, വിദേശത്തുള്ളവരുടെ പേരുകള്‍, ഒരു കാരണവശാലും വോട്ടു ചെയ്യാന്‍ ഇടയില്ലാത്ത – സ്ഥലത്തില്ലാത്തവരുടെ പേരുകള്‍ പ്രത്യേകം അടയാളപ്പെടുത്തി യുഡിഎഫ് പോളിങ് ഏജന്റുമാരുടെ പക്കലുണ്ട്. ഇത് തെരഞ്ഞെടുപ്പ് ദിവസം ഓരോ ബൂത്തിലെയും പ്രിസൈഡിങ് ഓഫീസര്‍മാരെ ഏല്‍പ്പിക്കും.

തെരഞ്ഞെടുപ്പിന് വെബ് ക്യാമറയുണ്ട്.  ഏതെങ്കിലും ഒരു കള്ളവോട്ട് നടന്നാല്‍ ശക്തമായ നടപടി സ്വീകരിക്കും. കള്ളവോട്ട് ചെയ്യാനായി ഒരാളും തൃക്കാക്കരയിലേക്ക് വരേണ്ട. വന്നാല്‍ ജയിലില്‍ പോകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

സ്വന്തം ജില്ലാ സെക്രട്ടറി കിടക്കുന്ന ലെനിന്‍ സെന്ററിലെ കട്ടിലിനടിയില്‍ ക്യാമറ വച്ച വിരുതന്‍മാരാണ് എറണാകുളത്തെ CPM നേതാക്കള്‍. എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു സംഘം ഇജങ ല്‍ ഉണ്ട്. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ രണ്ട് പേര്‍ CPM ബന്ധമുള്ളവരാണ്. ശരിയായ അന്വേഷണം നടത്തിയാല്‍ വാദി പ്രതിയാകും. പി.ടി.തോമസ് വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ഉമ തോമസ് വിജയിക്കുമെന്നും സതീശന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.