മയ്യഴി:പകർച്ചവ്യാധികൾ തടയുന്നതിനായി മഴക്കാലം വരുന്നതിന് മുമ്പ് വീടും പരിസരവും വൃത്തിയാക്കേണ്ടതുണ്ട്. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ടയർ, ചിരട്ട, മുട്ടത്തോട് എന്നിവ എടുത്തു മാറ്റേണ്ടത്താണ് . കൊതുകിന്റെ ഉറവിടം ഇല്ലാതാക്കുക. ഫ്രിഡ്ജിന്റെ പിന്നിലെ ട്രെയിലും ചെടിച്ചട്ടിയിലെയും പുറത്തെ ഉപയോഗശൂന്യമായ പാത്രങ്ങളിലെയും കെട്ടി നിൽക്കുന്ന വെള്ളം ഒഴിവാക്കുക . വീടിന്റെപരിസരത്ത് മലിനജലം കെട്ടികിടക്കുന്നത് നിർബന്ധമായുന്ന ഇല്ലാതാക്കേണ്ടതാണ് . മാലിന്യങ്ങൾ റോഡിൽ വലിച്ചെറിയരുത്. കെട്ടിവെച്ച മാലിന്യങ്ങൾ നഗരസഭയുടെ മാലിന്യ ശേഖരണ വാഹനത്തിൽ മാത്രം ഏൽപ്പിക്കുക. പൊതു സ്ഥലങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നത്, മാലിന്യങ്ങൾ അടിഞ്ഞു കൂടിയത് ശ്രദ്ധയിൽ പെട്ടാൽ കണ്ട്രോൾ റൂമിൽ വിവരം അറിയിക്കുക. ഫോൺ : 0490 2332233
Sign in
Sign in
Recover your password.
A password will be e-mailed to you.