Latest News From Kannur

ബാലചന്ദ്രകുമാറിനെ അറിയാം; ദിലീപിന് വേണ്ടി ഇടപെട്ടിട്ടില്ല; ബിഷപ്പ് ക്രൈംബ്രാഞ്ചിനോട്

0

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര ബിഷപ്പിന്റെ മൊഴിയെടുത്തു. ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവലിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്. കോട്ടയത്തു വെച്ചായിരുന്നു മൊഴിയെടുത്തത്.

ദിലീപിന് ജാമ്യം ലഭിക്കാനായി താന്‍ ഇടപെട്ടിട്ടില്ലെന്ന് ബിഷപ്പ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ അറിയാമെന്നും ബിഷപ്പ് അറിയിച്ചു. ദിലീപിന് ജാമ്യം ലഭിക്കാനായി ബിഷപ്പ് ഇടപെട്ടതായി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു മൊഴിയെടുക്കല്‍.

അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടി അഭിഭാഷകര്‍ മുംബൈയില്‍ പോയതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയിയെ അറിയിച്ചിരുന്നു.

Leave A Reply

Your email address will not be published.