Latest News From Kannur

ഒരുക്കം തുടങ്ങിയതിനു പിന്നാലെ മഴ, പൂരം വെടിക്കെട്ട് ഒരു മണിക്ക്

0

തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് പലവട്ടം മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കു നടത്തും. വെടിക്കോപ്പുകള്‍ ഇനിയും സൂക്ഷിക്കുക പ്രയാസമാണെന്നും എത്രയും പെട്ടെന്നു വെടിക്കെട്ടു നടത്താനാണ് തീരുമാനമെന്നും റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. അതേസമയം വെടിക്കെട്ട് ഒരുക്കങ്ങള്‍ തുടങ്ങിയതിനു പിന്നാലെ തൃശൂരില്‍ ചെറിയ തോതില്‍ മഴ തുടങ്ങിയിട്ടുണ്ട്.

തുടര്‍ച്ചയായുള്ള കനത്ത മഴയ്ക്ക് ശേഷം ഇന്നലെ ഉച്ചയ്ക്ക് ശേഷം കാര്യമായി മഴ പെയ്യാതിരുന്നതോടെ മണ്ണിലെ നനവിന് ചെറിയ കുറവുണ്ട്. വെടിക്കെട്ടിനായി എല്ലാം സജ്ജമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ അറിയിച്ചു.

ഈ മാസം 11നായിരുന്നു തൃശൂര്‍ പൂരം. കനത്ത മഴയെത്തുടര്‍ന്നാണ് 11 ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റി വയ്ക്കുകയായിരുന്നു. പിന്നീട് രണ്ട് തവണ തീയതി നിശ്ചയിച്ചെങ്കിലും കാലാവസ്ഥ അനുകൂലമായില്ല.

Leave A Reply

Your email address will not be published.