Latest News From Kannur

ഗസ്റ്റ് അധ്യാപക ഒഴിവ്

0

താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട്‌സ് & സയൻസ് കോളേജിൽ  2022-23 അധ്യയന വർഷത്തേക്ക്  മലയാളം, മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക്‌സ്, ബിസിനെസ് മാനേജ്‌മെൻറ്, കോമേഴ്സ്  വിഷയങ്ങളിൽ  അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ  സഹിതം അഭിമുഖത്തിനായി കോളജിൽ നേരിട്ട് ഹാജരാകണം. ഇലക്‌ട്രോണിക്‌സ് മേയ് 24, മാത്തമാറ്റിക്‌സ് 26, മലയാളം 26, ബിസിനസ് മാനേജ്‌മെന്റ് & കൊമേഴ്‌സ് 2) എന്നിങ്ങനെയാണ് അഭിമുഖം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി (55 ശതമാനം) യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്.  വിശദ വിവരങ്ങൾക്ക് കോളേജ് വെബ്‌സൈറ്റ് gctanur.ac.in സന്ദർശിക്കുക.

Leave A Reply

Your email address will not be published.