Latest News From Kannur

ഭീകരവാദ ഫണ്ടിങ്; യാസീന്‍ മാലിക് കുറ്റക്കാരനെന്ന് എന്‍ഐഎ കോടതി, ശിക്ഷ 25ന്

0

ന്യൂഡല്‍ഹി: ഭീകരവാദത്തിന് ഫണ്ട് നല്‍കിയ കേസില്‍ കശ്മീരിലെ വിഘടനവാദി നേതാവ് യാസീന്‍ മാലിക് കുറ്റക്കാരനാണെന്ന് എന്‍ഐഎ കോടതി. യുഎപിഎ കേസുകളിലടക്കം കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് ഡല്‍ഹിയിലെ എന്‍ഐഎ കോടതി മാലിക്കിനെ കുറ്റക്കാരനായി പ്രഖ്യാപിച്ചത്. ചുമത്തേണ്ട പിഴയുടെ തുക നിര്‍ണയിക്കുന്നതായി യാസിന്‍ മാലിക്കിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി എന്‍ഐഎയോട് നിര്‍ദേശിച്ചു.

യുഎപിഎ നിയമത്തിലെ ഭീകരവാദ പ്രവര്‍ത്തനം, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടിങ്, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഗൂഢാലോചന, ഭീകരവാദ സംഘടനകളില്‍ അംഗത്വം, ക്രിമിനല്‍ ഗൂഡാലോചന, രാജദ്രോഹം തുടങ്ങി തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എതിര്‍ക്കുന്നില്ലെന്ന് യാസീന്‍ മാലിക് കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു.

കശ്മീരിന്റെ ‘സ്വാതന്ത്ര്യസമരത്തിന്റെ’ പേരില്‍ ഭീകരവാദവും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിനായി ലോകമെമ്പാടും വിപുലമായ സംവിധാനം മാലിക് സ്ഥാപിച്ചിട്ടുണ്ടെന്ന് നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു.

Leave A Reply

Your email address will not be published.